കുവൈറ്റ് സിറ്റി: കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ റെസ്റ്റോറന്റ് നടത്തിയ ഗുരുതര നിയമലംഘനം കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലൈവ്‌സ്റ്റോക്ക് പെൻസ് മോണിറ്ററിംഗ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. കന്നുകാലികളെ പാർപ്പിക്കുന്നതിനായി അനുവദിച്ച സ്ഥലം ചട്ടങ്ങൾ ലംഘിച്ച് റെസ്റ്റോറന്റാക്കി മാറ്റിയതായി അതോറിറ്റി അറിയിച്ചു.കൃഷിക്കും കന്നുകാലി വളർത്തലിനും വേണ്ടി സർക്കാർ അനുവദിച്ച ഭൂമി മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുവൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. അനുവദിച്ച ലക്ഷ്യത്തിൽ നിന്ന് മാറി ഭൂമി ഉപയോഗിക്കുന്നത് കരാർ ലംഘനമായാണ് കണക്കാക്കുന്നത്.നിയമലംഘനം നടത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് നിബന്ധനകൾ ലംഘിക്കുന്ന പക്ഷം അനുവദിച്ച ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് PAAAFR മുന്നറിയിപ്പ് നൽകി. അലോട്ട്‌മെന്റ് വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കണമെന്ന് അതോറിറ്റി ഭൂമി ഉടമകളോട് ആവശ്യപ്പെട്ടു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ റെസ്റ്റോറന്റ്; കുവൈറ്റിൽ നിയമലംഘനം കണ്ടെത്തി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



