കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 21 വയസ്സുകാരനെ മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് പിടികൂടി. ട്രാഫിക് പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലൂടെ നടന്നുപോകുകയായിരുന്ന യുവാവ് പോലീസിനെ കണ്ടപ്പോൾ പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.ഉദ്യോഗസ്ഥർ ഐഡി ചോദിച്ചപ്പോൾ ‘മൈ കുവൈറ്റ് ഐഡന്റിറ്റി’ ആപ്പ് വഴി യുവാവ് തന്റെ ഡിജിറ്റൽ തിരിച്ചറിയൽ രേഖ കാണിച്ചു. എന്നാൽ ഫോൺ പരിശോധിക്കുന്നതിനിടെ ഫോണിന്റെ അടിയിലായി ഒരു സുതാര്യമായ ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ ഈ ബാഗിനുള്ളിൽ മയക്കുമരുന്നാണെന്ന് സംശയിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥവും ലഹരിമരുന്ന് ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങളും കണ്ടെത്തി. യുവാവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും പിടിച്ചെടുത്ത തൊണ്ടിമുതലുകൾ സഹിതം കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറുകയും ചെയ്തു.
മയക്കുമരുന്നുമായി 21-കാരൻ പിടിയിൽ; തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടെ കുടുങ്ങി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



