കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്നു. ‘റമളാന്‍:ആത്മീയതയുടെ അമൃത കാലം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉദ്ഘാടനം കെ ഐ സി ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ നിർവഹിച്ചു.കേന്ദ്ര വൈസ് പ്രസിഡന്റ് സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.ശരീഫ് റഹ്മാനി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി മെഗാ ഇഫ്താർ മീറ്റ്,റമളാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ദിക്ർ വാർഷികം, ഇഫ്താർ മീറ്റ്, മേഖല തല ഖത്മുൽ ഖുർആൻ മജ്ലിസ്,തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങീ വിത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.നാട്ടിൽ 1200 കുടുംബങ്ങൾക്കുള്ള റമളാൻ കിറ്റ് വിതരണവും നടന്നു വരുന്നു.സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമളാൻ കാമ്പയിൻ ഉദ്ഘാടന സമ്മേളനം
GULF
