HomeCommunityമജീദ് പച്ചമ്പളക്ക് സ്വീകരണം നൽകി

മജീദ് പച്ചമ്പളക്ക് സ്വീകരണം നൽകി

spot_img

കുവൈത്ത് സിറ്റി: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് പച്ചമ്പളക്ക് ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് കുവൈത്ത് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.മജീദ് പച്ചമ്പളക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഉമ്മർ ഉപ്പള കൈമാറി. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, ഉപദേശക സമിതി ചെയർമാൻ ടി.ടി.സലിം, കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് ഭാരവാഹികളായ അബ്ദുള്ള കടവത്ത്, മുത്തലിബ് തെക്കെക്കാട്, സി.പി.അഷ്‌റഫ്, ജില്ലാ കൗൺസിലർ റിയാസ് അയ്യൂർ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ചെറുഗോളി, വൈസ് പ്രസിഡന്റ് അബ്ദുള്ള ബത്തേരി, സെക്രട്ടറിമാരായ ഫാറൂഖ് പള്ളം, അബ്ദുള്ള ഹിദായത്ത് നഗർ, അംഗം ഹസൈനാർ കാജാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്വീകരണത്തിന് നന്ദി അർപ്പിച്ച് മജീദ് പച്ചമ്പള സംസാരിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!