HomeCommunityപിപിഎഫ് കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു; 2026–28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളും കേന്ദ്ര നിർവാഹക സമിതിയും...

പിപിഎഫ് കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു; 2026–28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളും കേന്ദ്ര നിർവാഹക സമിതിയും തെരഞ്ഞെടുക്കപ്പെട്ടു

Google search engine

കുവൈത്ത്: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്തിന്റെ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 6-ന് മെഹ്ബുള്ള ഹോട്ടൽ പാർക്ക് ഇൻ ബൈ റാഡിസണിൽ വച്ചു ചേർന്നു.സംഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.പ്രസിഡന്റ് ശ്രീ പ്രശാന്ത് വാര്യർ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ ഷാജി മഠത്തിൽ 2024–26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫഷണൽ വികസന പരിപാടികൾ, സാമൂഹിക ഇടപെടലുകൾ, സ്ഥാപനങ്ങളുമായുള്ള സഹകരണങ്ങൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ട്രഷറർ ശ്രീ ശ്രീജിത് എസ്. നായർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾക്ക് ശ്രീ ബിജു ജനാർദ്ദനൻ മേൽനോട്ടം വഹിച്ചു.മുഖ്യാതിഥി കൂടിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അനൂപ് അംബിക യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനകത്ത് വിജ്ഞാന കൈമാറ്റവും പ്രൊഫഷണൽ നെറ്റ്‌വർക്കിംഗും ശക്തിപ്പെടുത്തുന്നതിൽ പിപിഎഫ് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ശ്രീ നവീൻ കെ. ആർ, ഇന്ത്യൻ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും യോഗ്യതകളും അന്താരാഷ്ട്രമായി അംഗീകരിച്ച നിലവാരങ്ങളുമായി സമന്വയിപ്പിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. പൊതുയോഗം പ്രമേയം ചർച്ച ചെയ്ത് അംഗീകരിച്ചു.2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു: പ്രസിഡന്റ് – ശ്രീ അനിൽകുമാർ പി. എൻജനറൽ സെക്രട്ടറി – ശ്രീ ബിപിൻ പുനത്തിൽട്രഷറർ – ശ്രീ ശ്രീജിത് എസ്. നായർവൈസ് പ്രസിഡന്റ് – ഡോ. അനില ആൽബർട്ട്ജോയിന്റ് സെക്രട്ടറി – ശ്രീ കിരൺ കെ. ബാബു2026–28 കാലയളവിലേക്കുള്ള 25 അംഗ കേന്ദ്ര നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: ശ്രീ പ്രശാന്ത് വാര്യർശ്രീ ഷാജി മഠത്തിൽഅഡ്വ. സ്മിത മനോജ് കുമാർശ്രീ സൂരജ് സുകുമാരൻശ്രീ അസീം മുഹമ്മദ് സലീംശ്രീ ഗോപികൃഷ്ണൻ എ. ജിശ്രീ നവീൻ കെ. ആർശ്രീ രമേഷ് കാപ്പാടൻശ്രീ സഞ്ജയ് എസ്.

വിശ്വനാഥൻശ്രീമതി ഷെർലി ശശിരാജൻശ്രീമതി ലേഖ മധുശ്രീമതി ഹനാൻ ഷാൻശ്രീ സുരേഷ് പി. ബിഅഡ്വ. ടിസ് തോമസ്ശ്രീ മൃദുൽ കാരാട്ട് പള്ളിയത്ത്ശ്രീ ജോർജ് തൈമണ്ണിൽശ്രീ ശരത് പി. വിശ്രീ രജീഷ് കുമാർശ്രീ വിനോദ് കെശ്രീ അജിൽ ജോയ്നിയുക്ത ജനറൽ സെക്രട്ടറി ശ്രീ ബിപിൻ പുനത്തിൽ നന്ദിപ്രസംഗം നടത്തി.വാർഷിക പൊതുയോഗത്തിന് ശേഷം ‘TRANSCEND 26’ എന്ന പൊതുയോഗം സംഘടിപ്പിച്ചു. കുവൈറ്റ് എൻജിനീയേർസ് ഫോറം, ഇന്സ്ടിട്യൂഷൻ ഓഫ് എൻജിനീയേർസ്, കല കുവൈറ്റ് എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അനൂപ് അംബിക ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം ശ്രീ ടി വി ഹിക്മത്ത് ആശംസകൾ അർപ്പിച്ചു. പി പി എഫിന്റെ മുൻ പ്രസിഡന്റായ ശ്രീ പ്രശാന്ത് വാര്യർ നിയന്ത്രിച്ച സംവാദത്തിൽ ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ കുവൈറ്റ് പ്രതിനിധി ശ്രീ കാശിഫ് സയ്യിദും ശ്രീ അനൂപ് അംബികയും പങ്കെടുത്തു.

ചടങ്ങിൽ പി പി എഫിന്റെ ഗോൾഡ് സ്പോണ്സറായ SPETCO പ്രതിനിധികളേയും ഇവന്റ് സ്പോണ്സർമാരായ INTREX, ROYAL TECHNIC, SGS, SAFETY PLUS പ്രതിനിധികളേയും ആദരിച്ചു. ശ്രീമതി ഭൈമി രാജേഷ് അവതാരകയായ ചടങ്ങിൽ ജനറൽ കൺവീനർ ശ്രീ ഗോപീകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.വാർഷിക പൊതുയോഗവും ‘TRANSCEND 26’ ഉം വഴി, പ്രൊഫഷണൽ മികവ്, ഔദ്യോഗികതല സംഭാഷണങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹവും കേരളത്തിന്റെ വികസന പരിസ്ഥിതിയും തമ്മിലുള്ള ഇടപെടൽ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രതിബദ്ധത പിപിഎഫ് കുവൈത്ത് വീണ്ടും ഉറപ്പിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!