HomeGULFകുവൈറ്റിൽ ഡോക്ടർമാർക്ക് ഏകീകൃത ലൈസൻസിംഗ് പരീക്ഷ നിർബന്ധമാക്കി; ആരോഗ്യ മന്ത്രാലയത്തിന്റെ സുപ്രധാന ഉത്തരവ്

കുവൈറ്റിൽ ഡോക്ടർമാർക്ക് ഏകീകൃത ലൈസൻസിംഗ് പരീക്ഷ നിർബന്ധമാക്കി; ആരോഗ്യ മന്ത്രാലയത്തിന്റെ സുപ്രധാന ഉത്തരവ്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റിൽ വൈദ്യശാസ്ത്ര രംഗത്തെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും രോഗീസുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം പുതിയ നിയമം പ്രാബല്യത്തിൽ വരുത്തി. ഇനി മുതൽ രാജ്യത്ത് മെഡിസിൻ അല്ലെങ്കിൽ ഡെന്റിസ്ട്രി മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നതിനും റെസിഡന്റ് ഡോക്ടറോ അസിസ്റ്റന്റ് രജിസ്ട്രാറോ ആയി നിയമനം ലഭിക്കുന്നതിനും ‘കുവൈറ്റ് മെഡിക്കൽ ലൈസൻസിംഗ് എക്സാമിനേഷൻ’ (KMLE/KDLE) നിർബന്ധമായും പാസാകണം.

ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടർമാരുടെ ശാസ്ത്രീയവും തൊഴിൽപരവുമായ കഴിവുകൾ വിലയിരുത്തുന്നതിനുള്ള ഏകീകൃത ദേശീയ മാനദണ്ഡമായാണ് ഈ പരീക്ഷയെ മന്ത്രാലയം കാണുന്നത്.പുതിയ ഉത്തരവ് പ്രകാരം കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷന്റെ (KIMS) കീഴിൽ പ്രത്യേക കെ.എം.എൽ.ഇ ബോർഡ് രൂപീകരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ജനറൽ അധ്യക്ഷനാകുന്ന ഈ ബോർഡിൽ ആരോഗ്യ, അക്കാദമിക്, നിയന്ത്രണ മേഖലകളിലെ പ്രമുഖ വ്യക്തികൾ അംഗങ്ങളായിരിക്കും. പരീക്ഷാ നയങ്ങൾ രൂപീകരിക്കുന്നതിനും മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതിനുമുള്ള പൂർണ്ണ ചുമതല ഈ ബോർഡിനായിരിക്കും. അതോടൊപ്പം തന്നെ പ്രൊമോഷൻ നടപടികളിലും മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ലൈസൻസിംഗ് സമ്പ്രദായത്തിന് കീഴിൽ വരുന്ന ഡോക്ടർമാർക്ക് റെസിഡന്റ് തസ്തികയിൽ നിന്ന് രജിസ്റ്റേർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉയരുന്നതിന് നിലവിലുണ്ടായിരുന്ന സമഗ്ര പരീക്ഷാ രീതി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!