അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയ ഗ്രാൻഡ് ഇഫ്‌താർ 2026 സംഘടിപ്പിച്ചു. ഫെബ്രുവരി 25 ബുധനാഴ്ച്ച ഹവല്ലിയിലെ മദ്രസത്തുതൗഹീദ് അങ്കണത്തിൽ വച്ചാണ് ഇഫ്താർ സമ്മേളനം നടന്നത്അബ്ഷർ അനസിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. മദ്രസ്സ പി ടി എ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതവുംപി ടി എ കമ്മിറ്റി പ്രസിഡണ്ട് ഷംനാദ് ഷാഹുൽ ഹമീദ് അധ്യക്ഷതയും വഹിച്ച ചടങ്ങ് കെ ഐ ജി കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ ശംസുദ്ധീൻ നദ്‌വി (ലക്‌ചറർ ഇസ്ലാമിയ കോളേജ് വാടാനപ്പള്ളി) മുഖ്യ പ്രഭാഷണം നടത്തി.
റഫീഖ് അഹ്‌മദ് (എം ഡി മംഗോ ഹൈപ്പർ) ആശംസകൾ നേർന്നു.മദ്രസ്സ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സമാപന പ്രാർത്ഥനയും ട്രഷറർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. വേദിയിൽ ഡോക്ടർ അഷീൽ (പി ടി എ ജനറൽ കൺവീനർ) ആസിഫ് ഖാലിദ് (KIG സാൽമിയ ഏരിയ സെക്രട്ടറി), നിസ്സാർ കെ റഷീദ് (KIG സാൽമിയ ഏരിയ ട്രഷറർ), നൗഫൽ മുഹമ്മദ് (KIG സിറ്റി ഏരിയ പ്രസിഡന്റ്) അറഫാത് (KIG ബോർഡ് സെക്രട്ടറി) സഫ്‌വാൻ കെ എ (ഏരിയ വിദ്യാഭ്യാസ കൺവീനർ), ജസീറ ആസിഫ് (IWA സാൽമിയ ഏരിയ പ്രസിഡന്റ്) നിഷ ആസിഫ് (IWA സാൽമിയ ഏരിയ സെക്രട്ടറി, നബീൽ (യൂത്ത് ഇന്ത്യ സാൽമിയ ആക്ടിങ് പ്രസിഡന്റ്) എന്നിവരും മറ്റ് സ്‌പോൺസർമാരായ സുനീർ (ഗ്രാൻഡ് ഹൈപ്പർ) ദിയൂഫ് (സെല്ല ഗോൾഡ്) അബ്ദുൽ ജലീൽ കെ എ (പ്രിൻസിപ്പൽ EMIS സാൽമിയ ) നിയാസ് ഇസ്ലാഹി (പ്രിൻസിപ്പൽ AMI ഫഹാഹീൽ) റസീന മുഹ്‌യിദ്ധീൻ (പ്രിൻസിപ്പൽ AMI ഫർവാനിയ) ആയിഷ PTP (പ്രിൻസിപ്പൽ AMI അബ്ബാസിയ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇഫ്‌താർ സമ്മേളനത്തിന്റെ കൺവീനർ അബ്ദുൽ റസാഖ് , അധ്യാപകർ, പൂർവ വിദ്യാർഥികൾ സുനീബ അസീസ്, സത്താർ കെ കെ, സുനീർ എം കോയ, അഫ്‌സൽ സി എം, ആസിഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് മദ്രസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സരങ്ങളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനം നേടിയ ബാസിൽ അബദുൽ റസാഖ്, രണ്ടാം സ്ഥാനം നേടിയ ഒമർ മുഹമ്മദ് ആസിഫ്, മൂന്നാം സ്ഥാനം നേടിയ നസ്നീൻ നിസാർ കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടിയ ആലിയ നൂർ, രണ്ടാം സ്ഥാനം നേടിയ ഫർഹാൻ ഹമീദ് എന്നീ വിദ്യാർത്ഥികൾക്കുമാണ് വിശിഷ്ടതിഥികൾ സമ്മാനങ്ങൾ കൈമാറിയത്. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.


