HomeGULFബാങ്കിംഗ് സേവനങ്ങൾ സാധാരണ പോലെ തുടരും; കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ.

ബാങ്കിംഗ് സേവനങ്ങൾ സാധാരണ പോലെ തുടരും; കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ.

spot_img

കുവൈറ്റ് സിറ്റി : സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ച് രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണ കാര്യക്ഷമതയോടും സജ്ജതയോടും കൂടി തുടരുന്നുവെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ ബാങ്കിംഗ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും, ഉപഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും സാധാരണ പോലെ ലഭ്യമാക്കാൻ ലോക്കൽ ബാങ്കുകൾ ഉയർന്ന നിലവാരവും തുടർച്ചയും ഉറപ്പാക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി.

എടിഎം മെഷീനുകളിൽ പണം ലഭ്യത സ്ഥിരമായി ഉറപ്പാക്കുന്നുവെന്നും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റാൻ ബാങ്കുകൾ ക്രമമായി പണം നിക്ഷേപിച്ച് മെഷീനുകൾ റീഫിൽ ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബാങ്കിംഗ് സംവിധാനങ്ങൾ സ്ഥിരതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷൻ ഉറപ്പുനൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!