HomeGULF“നിങ്ങൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടോ പോലും ശത്രുവിന് നിർണ്ണായക വിവരമായേക്കാം” – പൊതുജനങ്ങൾക്ക്...

“നിങ്ങൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടോ പോലും ശത്രുവിന് നിർണ്ണായക വിവരമായേക്കാം” – പൊതുജനങ്ങൾക്ക് കുവൈത്ത് നാഷണൽ ഗാർഡിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് നാഷണൽ ഗാർഡ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സാധാരണയായി തോന്നുന്ന ഒരു ഫോട്ടോ പോലും ശത്രുസേനകൾക്ക് വിലപ്പെട്ട വിവരങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വഴി പല തരത്തിലുള്ള നിർണായക വിവരങ്ങൾ പുറത്താകാമെന്നും നാഷണൽ ഗാർഡ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ആളുകളുടെ നീക്കങ്ങളും കൂട്ടായ്മകളുടെ സമയവും വ്യക്തമാക്കാൻറോഡുകൾ, പ്രവേശനവും പുറത്തെത്താനുള്ള വഴികളും കാണിക്കാൻകൃത്യമായ ഭൗഗോള സ്ഥാനം കണ്ടെത്താൻ പ്രദേശങ്ങളിലെ ദിവസേനയുള്ള പ്രവർത്തനരീതി മനസ്സിലാക്കാൻലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനുള്ള വിശകലനത്തിന് സഹായിക്കാൻസാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻഒറ്റ ഫോട്ടോ പോലും ശത്രുക്കൾക്ക് ഒരു ലക്ഷ്യം കണ്ടെത്താൻ സഹായകരമാകാമെന്നും അതിനായി സ്ഥലത്തെത്തേണ്ടതുപോലും ആവശ്യമില്ലെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.സുരക്ഷാ സാഹചര്യങ്ങൾ സങ്കീർണ്ണമായിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈനിൽ ഉള്ളടക്കം പങ്കുവയ്ക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!