കുവൈറ്റ് സിറ്റി : കുവൈത്ത് നാഷണൽ ഗാർഡിന്റെ അണ്ടർസെക്രട്ടറി ലഫ്. ജനറൽ ഹാമിദ് അൽ-ബർജാസ് ഒരു സൈനിക കേന്ദ്രത്തിൽ നടത്തിയ പരിശോധനാ സന്ദർശനത്തിനിടെ നാഷണൽ ഗാർഡ് യൂണിറ്റുകളുടെ സജ്ജതയും കഴിവും പ്രശംസിച്ചു.സന്ദർശനത്തിനിടെ അദ്ദേഹം സേനാംഗങ്ങളോടൊപ്പം ഇഫ്താർ ഭക്ഷണം പങ്കിട്ടു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും രാജ്യ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള നാഷണൽ ഗാർഡിന്റെ നിർണായക പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സൈനികരുടെ പ്രതിബദ്ധതയും സേവന മനോഭാവവും അദ്ദേഹം അഭിനന്ദിച്ചു.
നാഷണൽ ഗാർഡ് സേനയുടെ സജ്ജത വിലയിരുത്തി അണ്ടർസെക്രട്ടറി; സൈനികരോടൊപ്പം ഇഫ്താർ.
COMMUNITY
INTERNATIONAL


