കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിലെ മേഖലാ സാഹചര്യത്തെ തുടർന്ന് സർക്കാർ സ്ഥാപനങ്ങളിൽ ആകെ ജീവനക്കാരിൽ 30 ശതമാനം പേർ മാത്രമേ ജോലി തുടരേണ്ടതുള്ളൂ എന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. ഈ സംവിധാനം അടുത്ത അറിയിപ്പ് വരുന്നതുവരെ തുടരുമെന്ന് വ്യക്തമാക്കി.ജോലി ക്രമീകരണം റൊട്ടേഷൻ രീതിയിലായിരിക്കും. ചിലർ ഓഫീസിൽ ഹാജരാകുമ്പോൾ മറ്റുള്ളവർ വർക്ക് ഫ്രം ഹോം (remote) ജോലി ചെയ്യാം എന്ന് അധികൃതർ അറിയിച്ചു.ഈ നടപടി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം സർക്കാർ സേവനങ്ങൾ തടസമില്ലാതെ തുടരാൻ വേണ്ടിയാണെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ 30% ജീവനക്കാർ മാത്രം ജോലി തുടരും – പുതിയ നിർദേശം
COMMUNITY
INTERNATIONAL


