HomeCommunityഇ പി കമറുദ്ദീൻ സാഹിബിൻ്റെ നിര്യാണത്തിൽ അനുശേചനവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

ഇ പി കമറുദ്ദീൻ സാഹിബിൻ്റെ നിര്യാണത്തിൽ അനുശേചനവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന മർഹും. ഇ പി കമറുദ്ദീൻ സാഹിബിൻ്റെ നിര്യാണത്തിൽ അനുശേചനവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ പ്രസിഡൻ്റ് ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷതവഹിച്ച യോഗം കെ എം സി സി സംസ്ഥാന ആക്റ്റിങ്ങ് പ്രസിഡൻ്റ് ഫറൂഖ് ഹമദാനി സാഹിബ് ഉത്‌ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും മത പണ്ഡിതനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നല്കി. അനുസ്‌മരണ പ്രഭാഷണം നടത്തിയ കുന്ദംകുളം മണ്ഡലം വൈസ് പ്രസിഡൻ്റ് താഹ, അദ്ദേഹം സംഘടനക്കും സമുദായത്തിനും വേണ്ടി ചെയ്ത ആത്‌മാർത്ഥമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചു.

കുവൈത്ത് കെ എം സി സി സംസ്ഥാന ജനറൽ സിക്രട്ടറി മുസ്തഫാ കാരി, സംസ്ഥാന ട്രഷററർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡൻ് ഇക്ബാൽ മാവിലാടം എന്നിവർ പ്രസംഗിച്ചു. ജില്ലാ നേതാക്കളായ നാസർ തളി, നുറുദ്ദീൻ കൊടുങ്ങല്ലൂർ, ഹംസകുട്ടി കൈപ്പമംഗലം, അബ്ദുറഹ്മാൻ ഗുരുവായൂർ, റാഷിദ് കുന്ദംകുളം, റെഷീദ് ഇരിങ്ങാലക്കുട, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവരും മറ്റു വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്കി. ആബിദ് കാസ്മി നിട്ടിക ഖിറാഅത്ത് നടത്തി . ജില്ലാ ജ. സെക്രട്ടറി മുഹമ്മദാലി ചെറുതുരുത്തി സ്വാഗതവും, ട്രഷററർ അസീസ് പാടൂർ നന്ദിയും പറഞ്ഞു .

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!