കുവൈറ്റ് സിറ്റി : ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2026 മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം ഷവ്വാൽ മാസത്തിന്റെ ചന്ദ്രദർശനം അസാധ്യമാണെന്ന് കുവൈത്തിലെ അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. അന്ന് ചന്ദ്രൻ സൂര്യാസ്തമയത്തിന് മുമ്പ് അസ്തമിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നതിനാൽ ചന്ദ്രദർശനം സാധ്യമാകില്ലെന്ന് കേന്ദ്രം അറിയിച്ചു.
അതനുസരിച്ച് റമദാൻ 30 ദിവസം പൂർത്തിയാകാൻ സാധ്യതയുണ്ട്, അതിനാൽ മാർച്ച് 19 റമദാന്റെ അവസാന ദിനവും മാർച്ച് 20 വെള്ളിയാഴ്ച ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസവും ആയിരിക്കുമെന്നാണ് പ്രവചനം.എന്നാൽ ഹിജ്റി മാസങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തെ ബന്ധപ്പെട്ട അധികാരികളാണ് ശരീഅ നടപടികൾ അനുസരിച്ച് നടത്തുക എന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.


