HomeGULFവിദേശത്ത് കുടുങ്ങിയ ജീവനക്കാർക്ക് ആശ്വാസം; കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോയുടെ നിർണ്ണായക പ്രഖ്യാപനം

വിദേശത്ത് കുടുങ്ങിയ ജീവനക്കാർക്ക് ആശ്വാസം; കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോയുടെ നിർണ്ണായക പ്രഖ്യാപനം

Google search engine

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് കുവൈറ്റ് വ്യോമപാത അടച്ചതോടെ വിദേശത്ത് കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഇളവ് അനുവദിച്ച് സിവിൽ സർവീസ് ബ്യൂറോ. ഇവർക്ക് തിരികെ വരുന്നത് വരെ ജോലിയിൽ ഹാജരാകാൻ കഴിയില്ലെന്നത് പരിഗണിച്ച്, ഈ കാലയളവ് ‘യഥാർത്ഥ സേവന കാലയളവായി’ കണക്കാക്കാൻ തീരുമാനിച്ചു. ഇതിലൂടെ വിദേശത്ത് കുടുങ്ങിയ ജീവനക്കാർക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സിവിൽ സർവീസ് ബ്യൂറോ ഈ ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ വിവിധ സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. വിദേശത്ത് കുടുങ്ങിയ ജീവനക്കാരുടെ അവധി കാലാവധി കഴിഞ്ഞാലും, വ്യോമപാത വീണ്ടും തുറക്കുന്നതുവരെയോ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ കുവൈറ്റിലേക്ക് മടങ്ങാൻ സാധിക്കുന്നത് വരെയോ ഈ ഇളവ് തുടരും.

നേരിട്ടുള്ള മേലുദ്യോഗസ്ഥരുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ നിരീക്ഷണത്തിലായിരിക്കും ഈ ഇളവ് അനുവദിക്കുക. ഇത്തരത്തിൽ ഇളവ് ലഭിക്കുന്നതിനായി, തങ്ങൾ വിദേശത്താണെന്ന് തെളിയിക്കുന്ന രേഖകൾ ജീവനക്കാർ ഹാജരാക്കേണ്ടതുണ്ട്. ഇത് പരിശോധിച്ച ശേഷം മാത്രമേ സിവിൽ സർവീസ് ബ്യൂറോയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ ഈ കാലയളവ് സേവന കാലയളവായി രേഖപ്പെടുത്തുകയുള്ളൂ. നിലവിലെ യുദ്ധസാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തിയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!