HomeGULFCCTV പാസ്‌വേഡുകൾ മാറ്റുക, സംശയകരമായ ലിങ്കുകൾ ഒഴിവാക്കുക – ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

CCTV പാസ്‌വേഡുകൾ മാറ്റുക, സംശയകരമായ ലിങ്കുകൾ ഒഴിവാക്കുക – ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: ഹാക്കിംഗും ഓൺലൈൻ തട്ടിപ്പുകളും ഒഴിവാക്കാൻ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. പുതിയ മുന്നറിയിപ്പിൽ, വീടുകളിലെ ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്ന പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റണമെന്നും, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ശക്തമായതും വ്യത്യസ്തവുമായ പാസ്‌വേഡുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അതേസമയം, എസ്എംഎസിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ലഭിക്കുന്ന പരിചയമില്ലാത്ത അല്ലെങ്കിൽ സംശയകരമായ ലിങ്കുകൾ തുറക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകൾ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനോ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.

കൂടാതെ, ഓൺലൈൻ പരസ്യങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകളെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില സ്പോൺസർഡ് പരസ്യങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുണ്ടാകാമെന്നും, ലിങ്കുകൾ തുറക്കുന്നതിനുമുമ്പ് പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!