HomeARTICLESകാൽപ്പന്ത് ലോകത്തെ കണ്ണീരിലാഴ്ത്തി നെയ്‌മറിൻ്റെ പടിയിറക്കം; ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്

കാൽപ്പന്ത് ലോകത്തെ കണ്ണീരിലാഴ്ത്തി നെയ്‌മറിൻ്റെ പടിയിറക്കം; ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്

spot_img

കാൽപ്പന്ത് ലോകത്തെ കണ്ണീരിലാഴ്ത്തി ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയിറങ്ങി. കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞ് നോർവേ ചരിത്രത്തിലേക്ക് കുതിച്ചപ്പോൾ, ഒരു ലോകകപ്പ് കിരീടമെന്ന മോഹം ബാക്കിവച്ചാണ് ബ്രസീലിൻ്റെ പ്രിയപ്പെട്ട പത്താം നമ്പറുകാരൻ വിടവാങ്ങുന്നത്.

2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ രണ്ടിനെതിരെ ഒരു ഗോളിന് നോർവേയോട് പരാജയപ്പെട്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് 34കാരനായ നെയ്മർ തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നടന്ന പോരാട്ടത്തിൽ എർലിങ് ഹാലൻഡ് നേടിയ ഇരട്ടഗോളുകളാണ് ബ്രസീലിൻ്റെ ആറാം ലോകകപ്പ് കിരീടമെന്ന സ്വപ്നം എന്നെന്നേക്കുമായി തകർത്തത്.

മത്സരത്തിൻ്റെ അധികസമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെ നെയ്മർ ഒരു ആശ്വാസ ഗോൾ നേടിയെങ്കിലും ബ്രസീലിന് അത് മതിയാകുമായിരുന്നില്ല. താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചുവെന്നും ഇവിടെ തുടങ്ങി ഇവിടെത്തന്നെ അവസാനിപ്പിക്കുകയാണെന്നും മാധ്യമ പ്രവർത്തകരോട് നെയ്മർ വ്യക്തമാക്കി. കാസെമിറോയെ ലിയോ ഓസ്റ്റിഗാർഡ് ഫൗൾ ചെയ്തതിനെ തുടർന്ന് അധികസമയത്തിൻ്റെ പത്താം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!