HomeGULF5 പുതിയ സ്‌കൂളുകൾ പ്രഖ്യാപിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

5 പുതിയ സ്‌കൂളുകൾ പ്രഖ്യാപിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: അൽ-മുത്ത്‌ല, വെസ്റ്റ് അബ്ദുള്ള അൽ-മുബാറക് മേഖലകളിൽ അഞ്ച് പുതിയ സ്‌കൂളുകൾ തുറക്കുന്നതിനും അവയ്ക്ക് പേരുനൽകുന്നതിനുമുള്ള ഉത്തരവ് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-റാഷിദ് പുറപ്പെടുവിച്ചു. പാരമ്പര്യ കുവൈറ്റി പൈതൃക പദങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൂന്ന് സ്‌കൂളുകൾക്കും, പ്രതിഭകളായ വിദ്യാർത്ഥികൾക്കായി രണ്ട് സ്‌കൂളുകൾക്കുമാണ് പേരുകൾ നൽകിയിരിക്കുന്നത്.വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബായുടെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.തീരുമാനപ്രകാരം പ്രഖ്യാപിച്ച പുതിയ സ്‌കൂളുകൾ:അൽ-മുത്ത്‌ലയിൽ ‘അൽ-ലിവാൻ’, ‘അൽ-സൻബൂഖ്’ എന്നീ രണ്ട് കിന്റർഗാർട്ടനുകൾ.വെസ്റ്റ് അബ്ദുള്ള അൽ-മുബാറകിൽ പെൺകുട്ടികൾക്കായി ‘അൽ-ബസായൽ സെക്കൻഡറി സ്‌കൂൾ’.

വെസ്റ്റ് അബ്ദുള്ള അൽ-മുബാറകിൽ പ്രതിഭകളായ വിദ്യാർത്ഥികൾക്കായി (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ) രണ്ട് പ്രത്യേക സ്‌കൂളുകൾ.വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

‘ലിവാൻ’, ‘സൻബൂഖ്’, ‘ബസായൽ’ എന്നിവ കുവൈറ്റിന്റെ ചരിത്രം, സമുദ്ര-സാംസ്കാരിക പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട പരമ്പരാഗത പദങ്ങളാണ്. സ്കൂൾ അന്തരീക്ഷത്തിൽ ഇത്തരം പേരുകൾ നൽകുന്നതിലൂടെ വിദ്യാർത്ഥികളിൽ ദേശീയ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനം വളർത്താൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!