HomeGULFഫോൺ കോളുകളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന വാർത്ത വ്യാജം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഫോൺ കോളുകളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന വാർത്ത വ്യാജം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 15: രാജ്യത്തെ ഫോൺ കോളുകൾ, ആശയവിനിമയങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി കുവൈത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പുതിയ നിരീക്ഷണ സംവിധാനം നടപ്പാക്കിയെന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സ്ഥിരീകരിക്കാത്തതും വിശ്വാസയോഗ്യമല്ലാത്തതുമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.രാജ്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!