HomeGULFവിമാനത്തിലും ഓണസദ്യ; യാത്രക്കാർക്കായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക ഓണസമ്മാനം

വിമാനത്തിലും ഓണസദ്യ; യാത്രക്കാർക്കായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക ഓണസമ്മാനം

spot_img

കുവൈറ്റ് സിറ്റി : ഓണാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്കായി വിമാനത്തിനുള്ളിൽ പ്രത്യേക ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓണക്കാലത്ത് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആകാശയാത്രയ്ക്കിടെ കേരളത്തിന്റെ പരമ്പരാഗത ഓണരുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.ഓഗസ്റ്റ് 15 മുതൽ 31 വരെ തിരഞ്ഞെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രകളിലാണ് പ്രത്യേക ഓണസദ്യ ലഭ്യമാകുക.

നാടൻ വിഭവങ്ങളും പായസവും ഉൾപ്പെടുന്ന ഓണസദ്യയാണ് യാത്രക്കാർക്കായി ഒരുക്കുന്നത്.സദ്യ ആവശ്യമുള്ള യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പിലെ മെനു വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.ഓണക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് വിമാനത്തിനുള്ളിൽ തന്നെ ഓണത്തിന്റെ രുചിയും അനുഭവവും സമ്മാനിക്കുകയാണ് ഈ പ്രത്യേക സംരംഭം.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!