കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്ന് കേന്ദ്രത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ മിന്നൽ പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ അഹമ്മദ് അൽ-ഖറൈഞ്ച്, ദലാൽ അബ്ദുൽ അസീസ് അൽ-ഹാമർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് തൽക്ഷണ നടപടികൾ സ്വീകരിച്ചത്.
പ്രദേശത്തെ ഇലക്ട്രിസിറ്റി ട്രാൻസ്ഫോർമറിന് സമീപം നട്ടുപിടിപ്പിച്ചിരുന്ന മരങ്ങൾ നീക്കം ചെയ്യുകയും, സംശയത്തിന് വഴിവെച്ച പോർട്ടാ കാബിൻ അവിടെനിന്ന് ഉയർത്തി മിനാ അബ്ദുള്ളയിലെ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്തിന്റെ ഭംഗിക്കും ശുചിത്വത്തിനും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു.



