കുവൈറ്റ് സിറ്റി: കുവൈറ്റിലെ അർദിയ വ്യാവസായിക മേഖലയിൽ പെട്രോൾ പമ്പിന് പിന്നിൽ വെച്ച് 24-കാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അജ്ഞാതരായ അക്രമികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കാൽപാദങ്ങളിലും നെഞ്ചിലും ഒന്നു മുതൽ രണ്ട് ഘട്ടം വരെയുള്ള പൊള്ളലേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വധശ്രമത്തിന് കേസെടുത്ത അർദിയ ഇൻഡസ്ട്രിയൽ പോലീസ് സ്റ്റേഷൻ അധികൃതർ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെയും സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി, ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് ഇരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



