HomeCommunityഫോക്ക് ബാലവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ഫോക്ക് ബാലവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

spot_img

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആഗസ്ത് 15ന് വൈകിട്ട് മംഗാഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്വിസ് മത്സരം, ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.ബാലവേദി കൺവീനർ അവന്തിക മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫോക്ക് ആക്ടിംഗ് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് (ISEK) ഡയറക്ടർ ഡോ. ഷേർലി ഡെന്നിസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജയിംസ് മോഹൻ വി ക്വിസ് മത്സരം നിയന്ത്രിച്ചു.

ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ജനറൽ കൺവീനർ അമ്പിളി ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയൽ രാജേഷ് സ്വാഗതവും ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജീവ സുരേഷ് നന്ദിയും പറഞ്ഞു.ഫോക്ക് ആർട്സ് സെക്രട്ടറി സുമേഷ് കുഞ്ഞിരാമൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാഷ് വർഗീസ്, മനോജ് എൻ.വി, രാജീവ് എം.വി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!