HomeCommunityവിദ്യാർത്ഥികൾ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നവരാകണം: അഡ്വ. ഫൈസൽ ബാബു എം.എൽ.എ

വിദ്യാർത്ഥികൾ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നവരാകണം: അഡ്വ. ഫൈസൽ ബാബു എം.എൽ.എ

spot_img

കുവൈത്ത് : സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനൊപ്പം രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നവരായി വിദ്യാർത്ഥികൾ വളരണമെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ അഡ്വ. ഫൈസൽ ബാബു പറഞ്ഞു. കെകെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടിയ 164ഓളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പരശ്ശതം മനുഷ്യരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്ന് ഫൈസൽ ബാബു പറഞ്ഞു. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം സാധ്യമായിട്ടില്ല. ഫലസ്തീനിൽ സ്വാതന്ത്ര്യത്തിനും സ്വന്തം ജന്മനാട് തിരിച്ചുപിടിക്കാനുമായി നടക്കുന്ന പോരാട്ടത്തിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ നാളെയെ നിർണയിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്നും മികച്ച വിദ്യാഭ്യാസം നേടുന്നതോടൊപ്പം സമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന രീതിയിൽ അറിവും കഴിവും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

വിദ്യാർത്ഥികളുടെ വളർച്ചയാണ് ഏതൊരു സമൂഹത്തിന്റെ മുന്നേറ്റത്തിനും രാജ്യത്തിന്റെ ഭാവിക്കും അടിത്തറയെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെകെഎംഎയുടെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി കുടുംബങ്ങളെയും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തെയും ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പിന്തുണയാണെന്നും ചടങ്ങിൽ വ്യക്തമാക്കി.കെ. സിദ്ദിഖ് ആമുഖഭാഷണം നടത്തി. കുവൈത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന രക്ഷിതാക്കൾ മക്കളുടെ ഭാവിയെക്കുറിച്ച് കാണുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, വായന, അറിവിന്റെ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ ഉത്തരവാദിത്തം എന്നിവ വിശദീകരിച്ചു കൊണ്ട് കെകെഎംഎ മുൻ വൈ. ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി.. അറിവും പഠനവും സമൂഹത്തിന്റെ മുന്നേറ്റത്തിനായി ഉപയോഗപ്പെടുത്തുന്ന തലമുറയായി വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിജയഭേരി ഡയറക്ടർ ഡോ. മുഹമ്മദ് സലീം കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി..

കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഷറഫുദ്ദീൻ സ്വാഗതവും, യുവസാഹിത്യകാരൻ നജീബ് മൂടാടി, കെകെഎംഎ കേന്ദ്ര അഡ്മിൻ സെക്രട്ടറി പി.എം. ഹാരിസ്, കെകെഎംഎ കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ റസാഖ് മേലടി, കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.എം. ഇസ്ഹാഖ്, ട്രഷറർ അബ്ദുൽ വാഹിദ്, കെകെഎംഎ തൃശൂർ ജില്ലാ പ്രസിഡന്റ് സെയ്തു മുഹമ്മദ്, അലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.

ആർ.വി. അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥനാ സദസ്സിനു നേതൃത്വം നൽകി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി യു എ . ബക്കർ കൃതജ്ഞത രേഖപ്പെടുത്തി. സലീം അറക്കൽ, അബ്‌ദു കുറ്റിച്ചിറ, സി.വി. യുസുഫ് , മാമുകോയ, പി.കെ. കുട്ട്യാലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെകെഎംഎയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!