HomeGULFലഹരിമരുന്ന് ഉപയോഗം: കുവൈറ്റിൽ വനിതാ ഡോക്ടർക്കും സുഹൃത്തിനും രണ്ട് വർഷം തടവും പിഴയും

ലഹരിമരുന്ന് ഉപയോഗം: കുവൈറ്റിൽ വനിതാ ഡോക്ടർക്കും സുഹൃത്തിനും രണ്ട് വർഷം തടവും പിഴയും

spot_img

കുവൈറ്റ് സിറ്റി: ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ പ്രമുഖ കുവൈറ്റി വനിതാ ഡോക്ടർക്കും സുഹൃത്തിനും രണ്ട് വർഷം തടവും 2,000 കുവൈറ്റി ദീനാർ (ഏകദേശം 5.5 ലക്ഷത്തിലധികം രൂപ) പിഴയും ശിക്ഷ വിധിച്ചു. കൗൺസിലർ നായെഫ് അൽ-ദഹൂം അധ്യക്ഷനായ കുവൈറ്റ് ക്രിമിനൽ കോടതിയുടേതാണ് വിധി. പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിനിടെയാണ് ഡോക്ടർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. അന്വേഷണത്തെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡോക്ടറുടെ സുഹൃത്തിന് കോക്കൈൻ ഉപയോഗിച്ചതിന് രണ്ട് വർഷം തടവും 2,000 ദിനാർ പിഴയും കോടതി ചുമത്തി. ഇതിനുപുറമെ, കുറ്റകൃത്യത്തിന് ശേഷം ഒന്നാം പ്രതിയായ ഡോക്ടറെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിന് 150 ദിനാർ അധിക പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഹാജരാക്കിയ തെളിവുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!