കുവൈറ്റ് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, കൊല്ലം കുരീപ്പുഴ, തൃക്കടവൂർ, പെരിനാട് സ്വദേശി മന്നഭവനം ജിജോ ആന്റണി (27) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഒന്നരമാസം മുൻപാണ് ഡെലിവറി ഡ്രൈവറായി ജോലിക്ക് എത്തിയത്. നാളെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കാനിരിക്കെയാണ് മരണം. ഹവല്ലിയിലെ താമസസ്ഥലത്തെ 12-ആം നില ബിൽഡിങ്ങിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു.
മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
GULF
INTERNATIONAL



