കുവൈറ്റ് സിറ്റി: കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2026 മധ്യത്തോടെ രാജ്യത്തെ വിവാഹിതരായ കുവൈറ്റി പൗരന്മാരുടെ എണ്ണം 5,27,223 ആയി ഉയർന്നു. ഇതിൽ 2,74,204 പുരുഷന്മാരും 2,53,016 സ്ത്രീകളുമാണുള്ളത്.
2017 പകുതിയിൽ 4,71,136 ആയിരുന്നു വിവാഹിതരുടെ എണ്ണം. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വിവാഹിതരുടെ എണ്ണത്തിൽ 56,000-ത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
പ്രധാന കണക്കുകൾവിവാഹബന്ധം വേർപെടുത്തിയവരുടെ എണ്ണം: 2025 മധ്യത്തിൽ 83,320 ആയിരുന്ന വിവാഹമോചന കേസുകൾ 2026 മധ്യത്തോടെ 84,975 ആയി ഉയർന്നു. വെറും 12 മാസത്തിനിടെ 1,655 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത് സാമൂഹിക-ഭരണ സ്ഥാപനങ്ങളെ ഇതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
വിധവകളും വിധവന്മാരും: രാജ്യത്തെ ആകെ വിധവകളുടെയും ഭാര്യമാർ മരിച്ച പുരുഷന്മാരുടെയും എണ്ണം 32,880 ആണ്.
സ്ത്രീ (വിധവകൾ): 27,917 (85%)പുരുഷന്മാർ: 4,9632017-ലെ കണക്കുകളുമായി (31,024) താരതമ്യം ചെയ്യുമ്പോൾ ഇതിൽ 6 ശതമാനത്തിന്റെ (1,856 കേസുകൾ) വർദ്ധനവുണ്ടായി. ജനസംഖ്യാ വർദ്ധനവിന് അനുസൃതമായ സാധാരണ മാറ്റമായാണ് അധികൃതർ ഇതിനെ വിലയിരുത്തുന്നത്.



