HomeGULFകുവൈറ്റിൽ രണ്ട് അപകടങ്ങൾ: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, ഇന്ത്യക്കാരന് ഉൾപ്പെടെ പരുക്കേറ്റതായി റിപ്പോർട്ട്

കുവൈറ്റിൽ രണ്ട് അപകടങ്ങൾ: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, ഇന്ത്യക്കാരന് ഉൾപ്പെടെ പരുക്കേറ്റതായി റിപ്പോർട്ട്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരണപ്പെട്ടു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു. സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പോലീസും അന്വേഷണം നടത്തുന്നുണ്ട്.

ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി മരണപ്പെടുകയും ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്കും ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്സും മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!