HomeGULFലൈസൻസ് ധാരണ ലംഘനം: ഹവല്ലിയിൽ 26 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി നടപടി

ലൈസൻസ് ധാരണ ലംഘനം: ഹവല്ലിയിൽ 26 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി നടപടി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻസിപ്പാലിറ്റി ആരംഭിച്ച “യുവർ ബിസിനസ്സ് ലൈസൻസ്… യുവർ സ്റ്റെപ്സ് ആർ റൈറ്റ്” (Your Business License… Your Steps Are Right) പ്രചാരണത്തിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ നടന്ന നാലാമത് പരിശോധനയിൽ 26 സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനം രേഖപ്പെടുത്തി. മുൻസിപ്പൽ സർവീസസിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ക്യാമ്പയിനിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ: എഞ്ചിനീയറിംഗ് പ്ലാനുകൾക്ക് വിരുദ്ധമായി കടകളുടെ ഘടനയിൽ മാറ്റം വരുത്തുകമുൻസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ അധിക സ്ഥലം കൂട്ടിച്ചേർക്കുകലൈസൻസില്ലാത്ത സ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകലൈസൻസില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കുക.കുവൈറ്റിലുടനീളം വ്യാപാരികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും എല്ലാ ഗവർണറേറ്റുകളിലും സമാനമായ സർപ്രൈസ് പരിശോധനകൾ തുടരുമെന്ന് മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!