കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ഫഹാഹീൽ യുണിറ്റ് ജനറൽ സെക്രെട്ടറിയും കെ. കെ. ഐ. സി, കേന്ദ്ര എക്സിക്യു്ട്ടീവ് ഭാരവാഹിയുമായ ലത്തീഫ് ഹസ്സൻ പ്രവാസി ജീവിതം അവസാനിച്ച് സ്വദേശത്തേക്കു പോകുന്നതിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ നേതൃ ത്വത്തിൽ യാത്രയപ്പ് സംഘടിപ്പിച്ചു.
ഫൈഹയിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമത്തിൽ മുഹമ്മദ് അസ്‌ലം കാപ്പാട് , എൻ.കെ അബ്ദുസ്സലാം, പി.എൻ,അബ്ദുറഹിമാൻ, അബ്ദുൽ അസീസ് നരക്കോട്, സമീർ അലി ഏകരൂൽ, ഷബീർ സലഫി, അബ്ദുറഹിമാൻ തങ്ങൾ, അഷ്‌റഫ് ഏകരൂൽ, അൻസാർ കൊയിലാണ്ടി, ഹാഫിദ് മുഹമ്മദ് അസ്‌ലം, അനിലാൽ ആസാദ്, സുബിൻ യൂസഫ്, സാജു ചെംനാട്, സൈദലവി സുല്ലമി, എന്നിവർ യാത്ര പോകുന്ന ലത്തീഫ് ഹസ്സന് ആശംസ അർപ്പിച്ച് സംസാരിച്ചു. ലത്തീഫ് ഹസ്സാനുള്ള ഉപഹാരം കെ കെ ഐ സി ആക്റ്റിങ് ജനറൽ സെക്രെട്ടറി എൻ.കെ അബ്ദുസ്സലാം കൈമാറി, തുടർന്ന് ലത്തീഫ് ഹസ്സൻ മറുപടി സംസാരം നടത്തി.



