ചങ്ങനാശേരി: പായിപ്പാട് തോട്ടായിക്കടവില്‍ റ്റി. ജെ ജെയിംസ് (76) നിര്യാതനായി. നാലര പതിറ്റാണ്ടിലെറെ കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ ലാബ് ഫിസിഷ്യാനായി ജോലി ചെയ്തിരുന്നു.മൂന്ന് വര്‍ഷം മുമ്പാണ് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.സംസ്കാരം ശനിയാഴ്ച (22/08/2026) ഉച്ചകഴിഞ്ഞ് 2:30-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പായിപ്പാട് ലൂര്‍ദ് മാതാ പള്ളി കുടുംബക്കല്ലറയില്‍ നടക്കും. ഭൗതികശരീരം ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
കടമാന്‍കുളം തങ്ങളത്തില്‍ കുടുംബാംഗമായ മറിയാമ്മ ജെയിംസ് ആണ് ഭാര്യ.മക്കള്‍: ലൗലി ജെയിംസ്, ജോസഫ് ജെയിംസ് (ഇരുവരും കുവൈത്ത്്), ലീനാ ജെയിംസ് (USA).മരുമക്കള്‍: ജോജി ജോസ് പ്ലാന്തോട്ടം (പൂഞ്ഞാര്‍), നീതി തോമസ് അഴകശ്ശേരിയില് (കല്ലുങ്കല്‍) (ഇരുവരും കുവൈത്ത്), ലൗവല് മാത്യൂസ് സ്പ്രിംഗ് ഫീല്‍ഡ് (USA).കൊച്ചുമക്കള്‍: ബെന്‍, എയ്ഞ്ചല്‍, ഏബല്‍, ലീയ്യാന്, ലൂക്ക.സഹോദരങ്ങള്‍: റ്റി. ജെ. ജോസഫ്, റ്റി. ജെ. ജസ്റ്റിന്.



