HomeGULFതൊഴിൽ കരാർ അവസാനിപ്പിക്കൽ: അവകാശങ്ങളും നിർദ്ദേശങ്ങളുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

തൊഴിൽ കരാർ അവസാനിപ്പിക്കൽ: അവകാശങ്ങളും നിർദ്ദേശങ്ങളുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

spot_img

കുവൈറ്റിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും തൊഴിൽ നിയമപ്രകാരം ലഭ്യമായ അവകാശങ്ങളും കടമകളും ഓർമ്മിപ്പിച്ചുകൊണ്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിയമപരമായ കാരണങ്ങളും രീതികളുമാണ് അതോറിറ്റി വ്യക്തമാക്കിയത്.

ചില സാഹചര്യങ്ങളിൽ നിയമനടപടികളുടെ ഭാഗമായി തൊഴിൽ കരാർ താനേ റദ്ദാക്കപ്പെടും. തൊഴിലാളിയുടെ മരണം, ജോലി ചെയ്യാനുള്ള സ്ഥിരമായ ശാരീരിക അപ്രാപ്തി, അനുവദനീയമായ രോഗാവധി പരിധി പൂർത്തിയാകൽ, സ്ഥാപനം പൂർണ്ണമായി അടച്ചുപൂട്ടൽ, അല്ലെങ്കിൽ തൊഴിലുടമ പാപ്പരായതായി കോടതിയുടെ അന്തിമ വിധി വരുമ്പോൾ എന്നീ സന്ദർഭങ്ങളിലാണ് കരാർ സ്വാഭാവികമായി അവസാനിക്കുന്നത്.

തൊഴിലാളികൾക്ക് കരാർ റദ്ദാക്കാനുള്ള അവകാശം: തൊഴിൽ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ മുൻകൂട്ടി നോട്ടീസ് നൽകാതെ തന്നെ ജോലി ഉപേക്ഷിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഇത്തരം സന്ദർഭങ്ങളിലും സർവീസ് ആനുകൂല്യങ്ങൾക്ക് (End-of-service benefits) തൊഴിലാളി അർഹനായിരിക്കും. തൊഴിലുടമ കരാർ വ്യവസ്ഥകളോ തൊഴിൽ നിയമമോ ലംഘിക്കുക, തൊഴിലാളിക്ക് നേരെ ആക്രമണം നടത്തുക, ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പ്രത്യേകാനുകൂല്യത്തിന് അർഹമാക്കുന്ന നിയമപരമായ കാരണങ്ങൾ.

തൊഴിലുടമയുടെ അവകാശങ്ങൾ: കടുത്ത നിയമലംഘനങ്ങൾ ഉണ്ടാകുന്ന പക്ഷം മുൻകൂട്ടി നോട്ടീസ് നൽകാതെ തന്നെ തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമുണ്ട്. അനിശ്ചിതകാല കരാറുകളിൽ നിയമം അനുശാസിക്കുന്ന നോട്ടീസ് കാലാവധി പാലിച്ചുകൊണ്ട് തൊഴിലുടമയ്ക്ക് പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കാം.

എന്നാൽ, അന്യായമായാണ് തങ്ങളെ പിരിച്ചുവിട്ടതെന്ന് കരുതുന്ന തൊഴിലാളികൾക്ക് ഈ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്.കുവൈറ്റ് തൊഴിൽ നിയമത്തിലെ 41, 44, 46, 48, 49, 50 എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് മാൻപവർ അതോറിറ്റി ഈ വിവരങ്ങൾ പങ്കുവെച്ചത്. നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!