കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ എത്യോപ്യൻ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ദാരുണമായ കൊലപാതകം. എത്യോപ്യൻ സ്വദേശിയായ യുവതിയെ ഭർത്താവ് കത്തികൊണ്ട് മൂന്ന് തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം ലഭിച്ചയുടൻ തന്നെ പോലീസും ആംബുലൻസ് സംഘവും സംഭവസ്ഥലത്തെത്തി. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് തെളിവെടുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം തുട നടപടികൾക്കായി മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.



