HomeGULFവിദേശത്ത് നിന്ന് മരുന്നുകൾ കടത്തിയ പ്രവാസിയും കാമുകിയും അറസ്റ്റിൽ

വിദേശത്ത് നിന്ന് മരുന്നുകൾ കടത്തിയ പ്രവാസിയും കാമുകിയും അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: ജഹ്‌റയിലെ ഒരു അനക്‌സിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് സ്ഥാപിക്കുകയും വിദേശത്ത് നിന്ന് മരുന്നുകൾ കടത്തുകയും ചെയ്ത ഏഷ്യക്കാര്‍ അറസ്റ്റിൽ, മേജർ ജനറൽ ഹമദ് അൽ ദവാസിന്‍റെ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്) നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒരു വീട്ടിലെ അനെക്‌സ് മെഡിക്കൽ സെൻ്ററാക്കി മാറ്റിയതിന് ശേഷം അവരുടെ രാജ്യത്ത് നിന്നുള്ള രോഗികൾക്ക് മരുന്നുകൾ സംഭരിക്കുകയും നൽകുകയും ചെയ്യുന്നുവെന്നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഡിറ്റക്ടീവുകൾ, നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷം അനെക്സ് റെയ്ഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി. തുടര്‍ന്ന് ഒരു പുരുഷനെയും കാമുകിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ നിയമവിരുദ്ധ പ്രവർത്തനത്തനത്തിലൂടെ നേടിയ പണത്തിന് പുറമേ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അളക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും കണ്ടെത്തി. തുടര്‍ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!