HomeGULFവിമാനത്താവളത്തിലെ അഗ്നിബാധയെ ധീരമായി നേരിട്ട് രക്ഷാസേന

വിമാനത്താവളത്തിലെ അഗ്നിബാധയെ ധീരമായി നേരിട്ട് രക്ഷാസേന

spot_img

കുവൈത്ത് സിറ്റി: മാതൃരാജ്യത്തിന്റെ സുരക്ഷ തങ്ങളുടെ വിശ്വസ്തരായ മക്കളുടെ കരങ്ങളിലുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കുവൈത്തിന്റെ ധീരപുത്രന്മാർ പുതിയൊരു ചരിത്രമെഴുതി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ പൊട്ടിപ്പുറപ്പെട്ട വൻ തീപിടുത്തത്തെ നേരിടാൻ നിമിഷങ്ങൾക്കുള്ളിൽ പാഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ധീരതയുടെയും ആത്മസമർപ്പണത്തിന്റെയും ഉത്തമ മാതൃകയാണ് ലോകത്തിന് മുന്നിൽ കാഴ്ചവെച്ചത്. അതിശക്തമായ വെല്ലുവിളികളും അപകടസാധ്യതകളും നിലനിന്നിട്ടും ഒരടി പോലും പിന്നോട്ട് മാറാതെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അവർ പോരാടി. രാജ്യത്തിനും ജനങ്ങൾക്കും എന്നും കാവലായി നിൽക്കുന്ന കരുത്തുറ്റ കവചമാണ് തങ്ങളെന്ന് ഈ വീരപുരുഷന്മാർ വീണ്ടും അടയാളപ്പെടുത്തിയിരിക്കുകയാണ്.

അഗ്നിബാധയുണ്ടായ സാഹചര്യത്തിൽ വെള്ളിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രാജ്യത്തിന്റെ അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിന്റെയും പ്രത്യേക അഭിവാദ്യങ്ങൾ അദ്ദേഹം സേനാംഗങ്ങളെ അറിയിച്ചു. ഇത്തരം അസാധാരണമായ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ സേവിക്കുന്നതിനായി വിവിധ വകുപ്പുകൾ കാട്ടിയ അർപ്പണബോധത്തെയും അശ്രാന്ത പരിശ്രമത്തെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. നാടിന്റെ സുരക്ഷയ്ക്കായി ഓരോ തുള്ളി വിയർപ്പും ഒഴുക്കുന്ന ഈ പോരാളികൾക്ക് ഭരണകൂടം വലിയ ആദരമാണ് റിപ്പോർട്ടിലൂടെ രേഖപ്പെടുത്തിയത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!