HomeGULFKuwaitസാൽമിയ ഓൾഡ് സൂഖ് പദ്ധതി: ടെൻഡർ കാലാവധി മെയ് വരെ നീട്ടി കുവൈത്ത് മുനിസിപ്പാലിറ്റി

സാൽമിയ ഓൾഡ് സൂഖ് പദ്ധതി: ടെൻഡർ കാലാവധി മെയ് വരെ നീട്ടി കുവൈത്ത് മുനിസിപ്പാലിറ്റി

spot_img

കുവൈത്ത് സിറ്റി: സാൽമിയയിലെ പ്രശസ്തമായ ബെരിയ സലേം (ഓൾഡ് സൂഖ്) പദ്ധതിയുടെ നടത്തിപ്പും പ്രവർത്തനവും നിക്ഷേപവുമായി ബന്ധപ്പെട്ട ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി കുവൈത്ത് മുനിസിപ്പാലിറ്റി നീട്ടി. ടെൻഡർ നമ്പർ (16-2025/2026) പ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന കാലാവധി 2026 മെയ് 4 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. കൂടുതൽ കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാനും മികച്ച രീതിയിലുള്ള പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാനും അവസരം നൽകുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ബെരിയ സലേം പദ്ധതിയെന്ന് പ്രോജക്ട് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൈസ ബുഷെഹ്രി പറഞ്ഞു. വാടകയ്ക്ക് നൽകാവുന്ന വാണിജ്യ ഇടങ്ങൾ ഒരുക്കുന്നതിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ സംരംഭകത്വ മേഖലയെ ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുവൈത്തിന്റെ സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി മികച്ച പങ്കാളികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!