HomeARTICLES'കാരിക്കേച്ചർ ട്രെൻഡ്' ഇനിയും പരീക്ഷിച്ചില്ലേ? നിങ്ങളുടെ ഫോട്ടോയും ഇങ്ങനെ തയ്യാറാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

‘കാരിക്കേച്ചർ ട്രെൻഡ്’ ഇനിയും പരീക്ഷിച്ചില്ലേ? നിങ്ങളുടെ ഫോട്ടോയും ഇങ്ങനെ തയ്യാറാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം!

Google search engine

ഹൈദരാബാദ്: ചാറ്റ്‌ജിപിടിയുടെ കാരിക്കേച്ചർ ട്രെൻഡിന് പിറകെയാണ് ഇന്‍റർനെറ്റ് ലോകം മുഴുവനും. പലരും ഇത്തരം കാരിക്കേച്ചറുകൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്‌ക്കുന്നുണ്ട്. എല്ലാവരുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലുമൊക്കെ കാരിക്കേച്ചറുകൾ കാണുന്നുണ്ടെങ്കിലും ഇത് എന്തെന്നും എങ്ങനെയാണ് നിർമിക്കുന്നതെന്നും പിടികിട്ടാത്തവരായിരിക്കും പലരും.ഫോട്ടോകളെ അതിശയോക്തി കലർന്ന, രസകരമായ കാർട്ടൂൺ സ്റ്റൈലിലേക്ക് മാറ്റാവുന്ന എഐ ടൂളാണ് ചാറ്റ്‌ജിപിടിയുടെ കാരിക്കേച്ചർ ട്രെൻഡ്. ഡോക്‌ടർമാർ, നഴ്‌സുകൾ, എഞ്ചിനീയർമാർ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, ഐടി ജീവനക്കാർ എന്നിങ്ങനെ പല മേഖലകളിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകൾ നിർമിക്കുന്നുണ്ട്.

ജോലിക്കൊപ്പം നിങ്ങളുടെ ഇഷ്‌ട്ടങ്ങളും ശീലങ്ങളും ഉൾപ്പെടെ എന്തുവേണമെങ്കിലും പ്രോംപ്‌റ്റ് നൽകി ചാറ്റ്‌ജിപിടി നിർമ്മിക്കുന്ന ചിത്രത്തിൽ ഉൾപ്പെടുത്താമെന്നതാണ് പ്രത്യേകത.തൊഴിലുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകൾസാധാരണ ഫോട്ടോ എഡിറ്റിന് പകരം ആളുകൾ അവരുടെ യഥാർത്ഥ ഫോട്ടോകളെ അവരുടെ ജോലിയും ഇഷ്‌ട്ടങ്ങളും ശീലങ്ങളും വ്യക്തിത്വ സവിശേഷതകളുമായി കോർത്തിണക്കി രസകരമായ കാരിക്കേച്ചറുകളാക്കി മാറ്റാമെന്നതാണ് ഇതിന് പ്രിയമേറാനുള്ള കാരണം. കയ്യിൽ മൈക്ക് പിടിച്ചിരിക്കുന്ന പത്രപ്രവർത്തകർ മുതൽ ലാപ്‌ടോപ്പുകൾക്ക് മുന്നിൽ ഇരിക്കുന്ന ടെക് പ്രൊഫഷണലുകൾ വരെ ഉണ്ട് എഐ കൊണ്ട് നിർമ്മിച്ച ഈ കാരിക്കേച്ചർ കാർട്ടൂൺ ചിത്രങ്ങളിൽ.

ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി അവതരിപ്പിച്ച ഏറ്റവും പുതിയ വൈറൽ ട്രെൻഡ് വെറും രണ്ട് മിനിറ്റ് കൊണ്ട് ചെയ്യാവുന്നതാണ്. സ്വന്തം ഫോട്ടോയോ, സുഹൃത്തുകളുടെ ഫോട്ടോയോ, അല്ലെങ്കിൽ ഇഷ്‌ട്ടപ്പെട്ട സിനിമാതാരങ്ങളെയോ കാരിക്കേച്ചറിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവരാകും നിങ്ങളും. ഇത്തരം ഇമേജുകൾ ചാറ്റ്‌ജിപിടിയിൽ എങ്ങനെ സൃഷ്‌ടിക്കാമെന്ന് പരിശോധിക്കാം.

ചാറ്റ്ജിപിടിയിൽ നിങ്ങളുടെ കാരിക്കേച്ചർ എങ്ങനെ നിർമ്മിക്കാം?കാരിക്കേച്ചറുകൾ നിർമിക്കാൻ ഉപയോക്താക്കൾക്ക് ഡിസൈനിങ് അറിഞ്ഞിരിക്കുകയോ, എഡിറ്റിങ് സോഫ്റ്റ്‌വെയറോ കൈവശമുണ്ടാവുകയോ ആവശ്യമില്ല. ചാറ്റ്‌ജിപിടിയിൽ കാരിക്കേച്ചറുകൾ നിർമിക്കാൻ മികച്ച ക്ലാരിറ്റിയുള്ള ഒരു ഫോട്ടോയും കൃത്യമായ പ്രോംപ്‌റ്റും മാത്രം നൽകിയാർ മതി. എങ്ങനെ നിർമിക്കുമെന്ന് ചുവടെ നൽകുന്നു.

ചാറ്റ്‌ജിപിടി തുറക്കുക. ലോഗിൻ ചെയ്‌തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.നിങ്ങളുടെ മുഖം ദൃശ്യമാകുന്ന ക്ലാരിറ്റിയുള്ള ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക.അടുത്തതായി പ്രോംപ്റ്റ് എഴുതുക. “Create a caricature of me and my job based on everything you know about me” എന്ന പ്രോംപ്‌റ്റ് നൽകാം. ഇതിനുപുറമെ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളോ, നിങ്ങളുടെ ശീലങ്ങളോ (മ്യൂസിക്, വായന), ചിത്രത്തിന്‍റെ ബാക്ക്‌ഗ്രൗണ്ടിൽ എന്തൊക്കെ വേണമെന്നോ പ്രോംപ്‌റ്റിൽ നൽകാം.നിമിഷങ്ങൾക്കകം ചാറ്റ്‌ജിപിടി കാരിക്കേച്ചർ നിർമ്മിച്ച് നൽകും. ഇത് ഡൗൺലോഡ് ചെയ്‌യാം.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!