കുവൈറ്റ് സിറ്റി: സബാഹ് അൽ-നാസർ മേഖലയിൽ വീട്ടുജോലിക്കാരിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഗൾഫ് പൗരയായ യുവതിക്ക് 15 വർഷം കഠിനതടവ് വിധിച്ചു. കുവൈറ്റ് ക്രിമിനൽ കോടതിയുടേതാണ് ഈ നിർണ്ണായക ഉത്തരവ്. മനുഷ്യത്വഹീനമായ പീഡനങ്ങളുടെയും അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വിചാരണ വേളയിൽ പുറത്തുവന്നത്. കോടതി രേഖകൾ പ്രകാരം, പ്രതിയായ യുവതി തന്റെ വീട്ടുജോലിക്കാരിയെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു.വടി ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനമേറ്റ് ജോലിക്കാരിക്ക് ശരീരമാസകലം ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു.മർദ്ദനത്തെത്തുടർന്ന് ജോലിക്കാരിയുടെ ആരോഗ്യനില വഷളായെങ്കിലും അവർക്ക് വൈദ്യസഹായം നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ പ്രതി തയ്യാറായില്ല. ഈ ബോധപൂർവ്വമായ അവഗണനയാണ് മരണത്തിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു.ഫോറൻസിക് റിപ്പോർട്ടുകളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ച കോടതി, ഇതൊരു ബോധപൂർവ്വമായ കൊലപാതകമാണെന്ന് കണ്ടെത്തി. പരിക്ക് പറ്റിയ ആൾക്ക് പ്രഥമശുശ്രൂഷയോ വൈദ്യസഹായമോ നൽകാതിരുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 15 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്.
വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; യുവതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് കുവൈറ്റ് കോടതി
COMMUNITY

