HomeGULFKuwaitഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ മുനിസിപ്പാലിറ്റി നടപടി; ഉപേക്ഷിക്കപ്പെട്ട 10 കാറുകൾ നീക്കം ചെയ്തു

ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ മുനിസിപ്പാലിറ്റി നടപടി; ഉപേക്ഷിക്കപ്പെട്ട 10 കാറുകൾ നീക്കം ചെയ്തു

Google search engine

കുവൈറ്റ് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റി വ്യാപക പരിശോധന നടത്തി. അഹമ്മദി മുനിസിപ്പാലിറ്റി സൂപ്പർവൈസറി ടീം നടത്തിയ ഈ ഫീൽഡ് കാമ്പെയ്‌നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ സാദ് അൽ ഖുറൈഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 10 കാറുകൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു.

പൊതുശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് 6 കേസുകൾ രേഖപ്പെടുത്തി. നിയമവിരുദ്ധമായ കൈയേറ്റങ്ങളും റോഡ് തടസ്സങ്ങളും നീക്കം ചെയ്യുന്നതിനായി 40 മുൻകൂർ മുന്നറിയിപ്പ് നോട്ടീസുകൾ നൽകി.ഗവർണറേറ്റിലെ പ്രദേശങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സാദ് അൽ ഖുറൈഞ്ച് വ്യക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുന്നതും നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതുമായ ഒന്നിനോടും വിട്ടുവീഴ്ചയുണ്ടാകില്ല. വരും ദിവസങ്ങളിലും പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!