HomeGULFസാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ഉജ്ജ്വല പോരാട്ടം; കുവൈറ്റിന് ആഗോളതലത്തിൽ അം​ഗീകാരം

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ഉജ്ജ്വല പോരാട്ടം; കുവൈറ്റിന് ആഗോളതലത്തിൽ അം​ഗീകാരം

Google search engine

കുവൈറ്റ് സിറ്റി: കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനുമെതിരെയുള്ള പോരാട്ടത്തിൽ കുവൈറ്റ് കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയെ പ്രശംസിച്ച് അന്താരാഷ്ട്ര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. മെക്സിക്കോ സിറ്റിയിൽ നടന്ന പ്ലീനറി യോഗത്തിലാണ് കുവൈറ്റിന്റെ ശക്തമായ നടപടികളെ FATF അഭിനന്ദിച്ചത്. കുവൈറ്റ് സർക്കാരിനെ പ്രതിനിധീകരിച്ച് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രി സുബായ് അൽ-മുഖൈസീം യോഗത്തിൽ പങ്കെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തി.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ്, കൂട്ടനശീകരണ ആയുധങ്ങളുടെ നിർമ്മാണത്തിനായുള്ള ധനസഹായം എന്നിവ തടയുന്നതിനായി 2014 മുതൽ കുവൈറ്റ് നടപ്പിലാക്കി വരുന്ന നിയമപരിഷ്കാരങ്ങളെ ടാസ്ക് ഫോഴ്സ് പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാക്കാൻ ഭരണകൂടം കാണിക്കുന്ന രാഷ്ട്രീയ പ്രതിബദ്ധതയും വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനവും അഭിനന്ദനാർഹമാണെന്ന് യോഗം വിലയിരുത്തി. നിരീക്ഷണ റിപ്പോർട്ടുകൾക്ക് ശേഷം കുവൈറ്റ് കൈവരിച്ച ഈ മുന്നേറ്റം ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും. നിലവിലെ നേട്ടങ്ങൾ നിലനിർത്തുന്നതിനും രാജ്യത്തെ സാമ്പത്തിക നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിനുമായി കുവൈറ്റ് സമർപ്പിച്ച പുതിയ കർമ്മപദ്ധതിക്കും FATF അംഗീകാരം നൽകി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!