HomeGULFകുവൈറ്റ് ഫിഫ്ത്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം; 10 ദിവസത്തേക്ക് പാതകൾ ഭാഗികമായി അടയ്ക്കും

കുവൈറ്റ് ഫിഫ്ത്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം; 10 ദിവസത്തേക്ക് പാതകൾ ഭാഗികമായി അടയ്ക്കും

Google search engine

കുവൈറ്റ് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്ത്ത് റിംഗ് റോഡ്) റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുർതുബ പ്രദേശത്തിന് എതിർവശത്തായി അൽ-ജഹ്‌റ ദിശയിലേക്കുള്ള പാതകളിലാണ് നിയന്ത്രണം. ജനുവരി 25 (ഞായറാഴ്ച) മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണം. വലതുവശത്തെ ലെയ്ൻ, സ്ലോ ലെയ്ൻ, മിഡിൽ ലെയ്ൻ എന്നിവ താൽക്കാലികമായി അടയ്ക്കും. കിംഗ് ഫൈസൽ റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിൽ തുടരും ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!