HomeGULFകുവൈത്തിൽ മീൻവില കുറയ്ക്കാൻ പുതിയ നീക്കം; ഇന്ത്യയിൽ നിന്ന് നേരിട്ട് മത്സ്യം ഇറക്കുമതി ചെയ്യും

കുവൈത്തിൽ മീൻവില കുറയ്ക്കാൻ പുതിയ നീക്കം; ഇന്ത്യയിൽ നിന്ന് നേരിട്ട് മത്സ്യം ഇറക്കുമതി ചെയ്യും

Google search engine

കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും വില വർദ്ധനവ് നിയന്ത്രിക്കുന്നതിനുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യാൻ കുവൈത്ത് ഫിഷർമെൻ യൂണിയൻ തീരുമാനിച്ചു. പ്രാദേശിക വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും മത്സ്യം എത്തിക്കാൻ യൂണിയൻ പദ്ധതിയിടുന്നു. ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഷിപ്‌മെന്റുകൾ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് അബ്ദുള്ള അൽ-സർഹീദ് അറിയിച്ചു.ഇറക്കുമതി ചെയ്യുന്ന മത്സ്യം ഇടനിലക്കാരില്ലാതെ യൂണിയന്റെ വിൽപന കേന്ദ്രങ്ങൾ വഴി നേരിട്ട് വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജിലിന് യൂണിയൻ അപേക്ഷ നൽകി. ഇത് ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കും. നിലവിൽ യൂണിയന്റെ ഉടമസ്ഥതയിലുള്ള അമ്പതോളം സ്റ്റാളുകൾ വഴി ന്യായമായ വിലയ്ക്ക് മത്സ്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വിപണിയിലെ കുത്തകവൽക്കരണം അവസാനിപ്പിക്കാനും മത്സരബുദ്ധി വർദ്ധിപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങൾക്കൊപ്പം ഇറക്കുമതി ചെയ്യുന്ന മത്സ്യവും വിപണിയിൽ സജീവമാകുന്നതോടെ വിലയിൽ സ്ഥിരത കൈവരിക്കാനാകുമെന്ന് ഫിഷർമെൻ യൂണിയൻ പ്രതീക്ഷിക്കുന്നു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!