HomeGULFഗൾഫ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 1.4 കോടി കാപ്റ്റഗൺ ഗുളികകൾ പിടികൂടി

ഗൾഫ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 1.4 കോടി കാപ്റ്റഗൺ ഗുളികകൾ പിടികൂടി

Google search engine

ദുബായ്/കുവൈത്ത് സിറ്റി: ലഹരിക്കടത്തിനെതിരെ കുവൈത്തും യുഎഇയും സംയുക്തമായി നടത്തിയ വൻ നീക്കത്തിൽ 1.4 കോടിയിലധികം കാപ്റ്റഗൺ ഗുളികകൾ പിടികൂടി. ദുബായ് പോലീസും കുവൈത്ത് ലഹരി വിരുദ്ധ വിഭാഗവും നടത്തിയ മിന്നൽ പരിശോധനയിലാണ് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ തകർത്തത്. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള 1,40,62,500 കാപ്റ്റഗൺ ഗുളികകളാണ് അധികൃതർ പിടിച്ചെടുത്തത്. അഞ്ച് കണ്ടെയ്നറുകളിലായി എത്തിയ ചോളച്ചാക്കുകൾക്കിടയിലാണ് അതീവ രഹസ്യമായി ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അറബ് പൗരന്മാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരെ വിതരണത്തിനായി സാധനങ്ങൾ നീക്കുന്നതിനിടയിലാണ് പിടികൂടിയത്. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, യുഎഇ നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ ഓപ്പറേഷൻ.ഗൾഫ് മേഖലയുടെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നതിന്റെ തെളിവാണ് ഈ വൻ ലഹരിവേട്ടയെന്ന് അധികൃതർ വ്യക്തമാക്കി. ഒരു അറബ് രാജ്യത്തെ തുറമുഖം വഴിയാണ് ഈ വലിയ ചരക്ക് ദുബായിലെത്തിയത്. ലഹരിമരുന്ന് രാജ്യത്തേക്ക് കടക്കുന്നതിന് മുൻപ് തന്നെ ഇന്റലിജൻസ് സഹായത്തോടെ തടയാൻ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!