HomeGULFവാരാന്ത്യത്തിൽ ഗൾഫ് സ്ട്രീറ്റ് അടച്ചിടും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വാരാന്ത്യത്തിൽ ഗൾഫ് സ്ട്രീറ്റ് അടച്ചിടും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഈ വാരാന്ത്യത്തിൽ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. റോഡിലെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജനുവരി 29, വ്യാഴാഴ്ച വൈകുന്നേരം 6:00 മണി മുതൽ ഫെബ്രുവരി 1, ഞായറാഴ്ച പുലർച്ചെ 6:00 മണി വരെയാണ് അടച്ചിടൽ . സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ മുതൽ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പൂർണ്ണമായും അടച്ചിടുന്നത്.റോഡ് ടാർ ചെയ്യുന്നതും മറ്റ് മെയിന്റനൻസ് ജോലികളും നടക്കുന്നതിനാലാണ് മൂന്ന് ദിവസത്തേക്ക് ഗതാഗതം തടയുന്നത്. ഈ സമയത്ത് യാത്രക്കാർ പകരം പാതകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. പ്രധാന ജംഗ്ഷനുകളിൽ വിന്യസിച്ചിട്ടുള്ള ട്രാഫിക് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!