കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഹെൽത്ത് ക്ലബ്ബുകൾ, മോയ്സ്ചറൈസർ-ജ്യൂസ് ഷോപ്പുകൾ, ഗ്രോസറി കടകൾ എന്നിവിടങ്ങളിൽ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എനർജി ഡ്രിങ്കുകൾ വിൽപ്പനയും വ്യാപാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഒരു ഹെൽത്ത് ക്ലബ്ബിനും ഒരു ഡയറ്ററി സപ്ലിമെന്റ് കടയ്ക്കും രണ്ട് സമൻസ് മുന്നറിയിപ്പുകൾ നൽകി.അതോടൊപ്പം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഹെൽത്ത് ക്ലബ്ബ് അടച്ചുപൂട്ടുകയും ചെയ്തു. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്നും, നിയമലംഘകരെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകളിലും കടകളിലും പരിശോധന; ലൈസൻസില്ലാത്ത ക്ലബ് അടച്ചു പൂട്ടിച്ചു.
COMMUNITY
INTERNATIONAL
