HomeGULFകുവൈറ്റ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇനി കുവൈറ്റ് എയർവേയ്‌സിന് മാത്രം; 20 വർഷത്തെ വികസന പദ്ധതിയുമായി...

കുവൈറ്റ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇനി കുവൈറ്റ് എയർവേയ്‌സിന് മാത്രം; 20 വർഷത്തെ വികസന പദ്ധതിയുമായി ഏവിയേഷൻ അതോറിറ്റി

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ നൽകാനുള്ള ഏകീകൃത ചുമതല കുവൈറ്റ് എയർവേയ്‌സിന് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു. ദേശീയ വിമാനക്കമ്പനിയെ ശക്തിപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സുപ്രധാന നീക്കം. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് PACA ചെയർമാൻ ഷെയ്ഖ് ഹമൂദ് അൽ-മുബാറക് വ്യക്തമാക്കി. പ്രാദേശിക, അന്തർദേശീയ വിമാനക്കമ്പനികൾക്ക് ഇനി മുതൽ കുവൈറ്റ് എയർവേയ്‌സിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളാകും ലഭ്യമാവുക.കുവൈറ്റ് സിവിൽ ഏവിയേഷൻ രംഗത്തിന്റെ സമഗ്രമായ വികസനത്തിനായി അടുത്ത 20 വർഷത്തേക്ക് നാല് പ്രധാന ലക്ഷ്യങ്ങളാണ് അതോറിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത് , അടിസ്ഥാന സൗകര്യ വികസനം, വിമാനത്താവളത്തിലെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിലൂടെ പ്രവർത്തനക്ഷമതയും യാത്രാ സുഖവും വർദ്ധിപ്പിക്കുക.

തൊഴിൽ നൈപുണ്യം, സിവിൽ ഏവിയേഷൻ മേഖലയിൽ കുവൈറ്റ് സ്വദേശികൾക്ക് ഉന്നതതല പരിശീലനം നൽകി ഈ രംഗത്ത് പ്രാപ്തരാക്കുക. സാമ്പത്തിക വളർച്ച: എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുകയും വിമാനത്താവളത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക.ആഗോള അറിവ് കൈമാറ്റം: എയർ നാവിഗേഷൻ, ഏവിയേഷൻ സേഫ്റ്റി എന്നീ മേഖലകളിൽ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും അത് രാജ്യത്തേക്ക് പകരുകയും ചെയ്യുക.ഈ പുതിയ മാറ്റങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ മേഖലയിലെ പ്രധാന ഏവിയേഷൻ ഹബ്ബുകളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!