HomeGULFകുവൈത്തിൽ തണുപ്പ് കഠിനമാകുന്നു; അൽ സൽമിയിൽ താപനില മൈനസ് ഡിഗ്രിയിൽ

കുവൈത്തിൽ തണുപ്പ് കഠിനമാകുന്നു; അൽ സൽമിയിൽ താപനില മൈനസ് ഡിഗ്രിയിൽ

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യം അതിന്‍റെ പാരമ്യത്തിൽ. രാജ്യത്തെ പല ഭാഗങ്ങളിലും താപനില പൂജ്യം ഡിഗ്രി ബാരിയർ മറികടന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം അൽ സൽമി പ്രദേശം, വാർബ, ബുബിയാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില -1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.3 ഡിഗ്രി സെൽഷ്യസ്, അൽ-അബ്ദാലി 2 ഡിഗ്രി സെൽഷ്യസ്, കുവൈത്ത് സിറ്റി 6 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ താപനില. അതിശൈത്യം തുടരും. മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആകാശത്ത് ചിതറിക്കിടക്കുന്ന മേഘങ്ങൾ കാണപ്പെട്ടേക്കാം. മരുഭൂമി മേഖലകളിലും കാർഷിക പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പകൽ തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെയായിരിക്കും. ഈ സാഹചര്യത്തിൽ, പ്രത്യേകിച്ച് മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതിശൈത്യം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ട്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!