HomeGULFകുവൈത്തിലെ ജയിൽ കെട്ടിടത്തിലെ തീപിടുത്തം; രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരടക്കം മരണസംഘ്യ മൂന്നായി

കുവൈത്തിലെ ജയിൽ കെട്ടിടത്തിലെ തീപിടുത്തം; രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരടക്കം മരണസംഘ്യ മൂന്നായി

Google search engine

കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം സുലൈബിയ ജയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള മരണ സംഖ്യ മൂന്നായി. തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മുഹമ്മദ് അൽ-ഹജ്‌രിയുടെ മരണവും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച കേണൽ സൗദ് നാസർ അൽ ഖംസാന്റെ സംസ്കാര ചടങ്ങുകളിൽ കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹൈബ്, മുതിർന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനവലിഭമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.വാറന്റ് ഓഫീസർ മുഹമ്മദ് അൽ-ഷറഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ഇപ്പോഴും ചികിത്സയിലാണ്. ഒരു ഈജിപ്തുകാരനും കേണൽ അൽ-ഖംസാനും, അൽ-ഹജ്‌രിയുമാണ് മരണപ്പെട്ട മൂന്നുപേർ.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!