കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ കുവൈത്ത് സായുധസേനയുടെ ഒരു ക്യാമ്പ് ലക്ഷ്യമാക്കി നടത്തിയ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ മാധ്യമ ബ്രിഫിംഗിൽ അറിയിച്ചു.
പരിക്കേറ്റ സൈനികർ ആവശ്യമായ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും, സ്ഥലത്ത് സാധനസമ്പത്തിൽ കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരു സ്വകാര്യ ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഗോഡൗണുകളും ആക്രമണത്തിൽ ലക്ഷ്യമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ മനുഷ്യഹാനിയൊന്നും ഉണ്ടായിട്ടില്ലെന്നും നനഷ്ടം മാത്രമാണ് സംഭവിച്ചതെന്നും അധികൃതർ അറിയിച്ചു.
