HomeGULFആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകൾ പരിഷ്കരിച്ചു; ഏപ്രിൽ ഒന്ന് മുതൽ പുതിയ ഉത്തരവ് നിലവിൽ വരും

ആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകൾ പരിഷ്കരിച്ചു; ഏപ്രിൽ ഒന്ന് മുതൽ പുതിയ ഉത്തരവ് നിലവിൽ വരും

Google search engine

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണവിഭാഗങ്ങൾ എന്നിവടങ്ങളിൽ ഓവർടൈം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിന് അനുസൃതമായി സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പുതിയ അഡ്മിനിസ്‌ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചത്. പുതുക്കിയ ഓവർടൈം ഉത്തരവുകൾ 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.സാമ്പത്തികവും ഭരണപരവുമായ സ്ഥിരത നിലനിർത്തുന്നതിനായി, ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ ഓവർടൈം സംബന്ധിച്ച തീരുമാനങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. എല്ലാ വകുപ്പുകളും തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പട്ടിക 2026 മാർച്ച് 1-ന് മുൻപായി സമർപ്പിക്കണം. ഓവർടൈം അപേക്ഷകൾ അംഗീകരിക്കുന്നതിനും മറ്റ് നടപടികൾക്കുമായി ‘Enjaz’ (എൻജാസ്) ആപ്ലിക്കേഷൻ നിർബന്ധമാക്കി. അപേക്ഷകൾ ക്രമമായും എല്ലാ ഡാറ്റയും ഉൾപ്പെടുത്തിയും സമർപ്പിക്കണം. സുതാര്യത വർദ്ധിപ്പിക്കുക, ഓവർടൈം പേയ്‌മെന്റുകൾ കൃത്യമായ സാമ്പത്തിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!