HomeGULFകുവൈറ്റിൽ റംസാൻ മാസത്തെ സ്കൂൾ-ഓഫീസ് സമയക്രമം പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പുതിയ ക്രമീകരണം

കുവൈറ്റിൽ റംസാൻ മാസത്തെ സ്കൂൾ-ഓഫീസ് സമയക്രമം പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പുതിയ ക്രമീകരണം

Google search engine

കുവൈറ്റ് സിറ്റി: റംസാൻ പ്രമാണിച്ച് കുവൈറ്റിലെ സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസുകളുടെയും പ്രവൃത്തിസമയത്തിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ബാധകമായ പുതിയ സമയക്രമത്തിന് മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. ഇതനുസരിച്ച് ഓരോ പിരീഡും 30 മുതൽ 35 മിനിറ്റ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഒരു അധ്യയന ദിനത്തിൽ ഏഴ് പിരീഡുകളും 15 മിനിറ്റ് വീതമുള്ള രണ്ട് ഇടവേളകളും ഉണ്ടായിരിക്കും.വിദ്യാർത്ഥികളുടെ സമയക്രമമനുസരിച്ച് കിന്റർഗാർട്ടൻ വിഭാഗം രാവിലെ 9:40-നും 10:00-നും ഇടയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12:55-നും 1:10-നും ഇടയിൽ അവസാനിക്കും. പ്രൈമറി സ്കൂളുകൾ രാവിലെ 9:25 മുതൽ ഉച്ചയ്ക്ക് 1:45 വരെയും മിഡിൽ സ്കൂളുകൾ (ഇന്റർമീഡിയറ്റ്) രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് 2:00 വരെയുമായിരിക്കും പ്രവർത്തിക്കുക. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9:30-ന് ക്ലാസുകൾ ആരംഭിച്ച് ഉച്ചയ്ക്ക് 2:10-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും ജോലിയിൽ പ്രവേശിക്കുന്നതിന് 30 മിനിറ്റ് ‘ഫ്ലെക്സിബിൾ’ സമയം അനുവദിച്ചിട്ടുണ്ട്. കിന്റർഗാർട്ടൻ ജീവനക്കാർ രാവിലെ 8:30-നും 9:00-നും ഇടയിൽ ജോലിക്ക് ഹാജരാകുകയും ഉച്ചയ്ക്ക് 1:00-നും 1:30-നും ഇടയിൽ മടങ്ങുകയും വേണം. പ്രൈമറി, മിഡിൽ സ്കൂൾ ജീവനക്കാർക്ക് 9:00 മുതൽ 9:30 വരെയുള്ള സമയത്തിനുള്ളിൽ പ്രവേശനം അനുവദിക്കും. സെക്കൻഡറി സ്കൂൾ ജീവനക്കാരുടെ പ്രവൃത്തിസമയം രാവിലെ 9:10-നും 9:40-നും ഇടയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1:40 മുതൽ 2:10 വരെയുള്ള സമയത്ത് അവസാനിക്കും.

മന്ത്രാലയത്തിലെയും വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർക്ക് റംസാൻ മാസത്തിൽ പ്രതിദിനം നാലര മണിക്കൂർ ജോലി എന്ന രീതിയിലാണ് ക്രമീകരണം. മോർണിംഗ് ഷിഫ്റ്റിലുള്ളവർക്ക് രാവിലെ 8:30-നും 10:30-നും ഇടയിൽ എപ്പോൾ വേണമെങ്കിലും ഓഫീസിലെത്താം. എത്തുന്ന സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കിയാൽ മതിയാകും. ഈവനിംഗ് ഷിഫ്റ്റ് വൈകുന്നേരം 6:45-ന് ആരംഭിക്കും. റംസാൻ മാസത്തിൽ ആകെ അനുവദനീയമായ ലേറ്റ് അറ്റൻഡൻസ് 67 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളൊഴികെ മറ്റ് ഭാഗിക അവധികളും പ്രവൃത്തിസമയത്തെ ഇളവുകളും റംസാൻ മാസത്തിൽ റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!